Monday, April 7, 2008

പച്ചതത്ത, വിശ്വസ്പന്ദനത്തിൽ പുതിയ പോസ്റ്റ്.

ർഷങ്ങൾക്കുമുമ്പ് പ്ലസ് ടുവിന് പഠിക്കുന്നകാലത്ത് മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന ആ പൈങ്കിളിയോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല. നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നപ്പോഴും എന്റെ മനസ്സിലെ പ്രണയം ഒരു വിങ്ങലായങ്ങനെ മനസ്സിനെ മഥിക്കുകയായിരുന്നു. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാണ് വിശ്വസ്പന്ദനത്തിൽ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

1 comment:

Unknown said...

ചന്ദൂട്ടാ ഈ പ്രണയം എന്നു പറയുന്നത് ഒരു അസാമാന്യാ സാധനമാണു.അതിന്റെ വലിയില്‍ വീണു ഞാന്‍ കുറെ വെള്ളം കുടിച്ചതാ അതു കൊണ്ടു പറയുകയാ അന്നങ്ങനെ തോന്നാതിരുന്നത് നന്നായി
ettumanoorappan.blogspot.com